![]() |
സ്കൂള്‍ ചരിത്രം
വിരാലി താഴെക്കളിയലിലെ നാട്ടുപ്രമാണിയായിരുന്ന പപ്പുനാടാരുടെ മകന്‍ ശ്രീ.തപസിമുത്തു നാടാര്‍ 1922 -ല്‍ സെന്‍റ് ജോസഫ്സ് ഇംഗ്ലീഷ് മീഡില്‍ ആരംഭിച്ചു. 1935 – ഈ സ്കൂളിന് അംഗീകാരം ലഭിച്ചു. 1962-ല്‍ പ്രസ്തുത സ്കൂള്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.
1964-ല്‍ ആയിരത്തിനുമേല്‍ കുട്ടികള്‍ ഈ സ്കൂളില്‍ ഉണ്ടായിരുന്നു. 6-11-1988-ല്‍ സ്ഥാപകമാനേജരുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ മാനേജര്‍മാരായി സ്കൂള്‍ നടത്തിപ്പോന്നു. 1990 കളില്‍ കുട്ടികളുടെ എണ്ണം ക്രമാനുഗതമായി കൂറയുകയും അത് അധ്യാപകരുടെയും സ്ഥാപനത്തിന്റെയും നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യതു.
ഇത്തരത്തില്‍ തിരുവനന്തപുരം രൂപതാധ്യക്ഷന്‍ റൈറ്റ് .റവ.ഡോ.സൂസപാക്യം പിതാവിന്റെയും രൂപതയിലെ മറ്റു പല വൈദീകരുടെയും താല്‍പര്യങ്ങള്‍ മാനിച്ച് സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കിയും 1996-ല്‍ ഈ സ്കൂള്‍ കൊല്ലം വിമല ഹ്യദയ ഫ്രാന്‍സിസ്ക്കന്‍ സന്യാസിനീ സമൂഹം വിലയ്ക്കുവാങ്ങി. അതിനുശേഷം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ വിമല ഹ്യദയ ഹൈസ്കൂള്‍ വിരാലി എന്നപേരില്‍ അറിയപ്പെടുന്നു.
പുതിയമാനേജ് മെന്റിന്റെ തണലില്‍ ഈ സ്കൂള്‍ പൂര്‍വാധികം തേജസോടെ വളരാന്‍ തുടങ്ങി.
2001-ല്‍ ചാര്‍ജെടുത്ത പ്രഥമ അധ്യാപികയായി സിസ്റ്റര്‍ .വില്‍ഫ്രഡ് മേരിയുടെ അണസാരഥ്യത്തിന്റെ കീഴില്‍ ഈ സ്കൂള്‍ അളത പൂര്‍വ്വമായ നേട്ടം കൈവരിക്കുകയുണ്ടായി. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ നല്‍കുന്ന പ്രോത്സാഹനത്തിന്റെയും ശിക്ഷണത്തിന്റെ ഫലമായി ഈ സ്കൂള്‍ നാട്ടിലെ ഒരു മാത്യകാ വിദ്യാലയമായി മാറി.
മെച്ചപ്പെട്ട പഠന സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും മാനേജ്മെന്റ് ഒരുക്കി. ഇന്ന് H ആക്യതിയിലുളള ഒരു മൂന്നുനിലകെട്ടിടത്തില്‍ ചിട്ടയായ പഠനം സന്‍മാര്‍ഗ്ഗബോധനം , അച്ചടക്കം , സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ സ്കൂളിനെ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേയ്ക്ക് നയിച്ചു.
2011-12 -ല്‍ സിസ്റ്റര്‍ . വില്‍ഫ്രഡ് മേരിയുടെ വിരമിക്കലിനുശേഷം ശ്രീമതി നേശമ്മാള്‍ പ്രഥമ അധ്യാപികയായി. 2012-14 -ല്‍ കാലയളവില്‍ സ്കൂളിന്റെ പ്രഥമ അധ്യാപികയായിരുന്നത് ശ്രീമതി ലീല ടീച്ചര്‍ ആയിരുന്നു. ഈ കാലയളവില്‍ SPC , JRC എന്നിവ ഈ സ്കൂളില്‍ രൂപം നല്‍കിയത്. കൂടാതെ ചരിത്രത്തിലാദ്യമായി 12 A+ നേട്ടവും ഈ കാലയളവിലാണ്.
2014 – ജൂണില്‍ ചാര്‍ജെടുത്ത സിസ്റ്റര്‍ അനിജാമേരി യുടെ കരുത്തുറ്റ കീഴില്‍ ഈ സ്കൂള്‍ മഹത്തായ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. 2014-2015 അധ്യയനവര്‍ഷത്തെ എടുത്തുപറയത്തക്ക നേട്ടമായി തീര്‍ന്നത് സ്കൂളിലെ SPC യുടെ നേതൃത്വത്തില്‍ PTA കുട്ടികള്‍ അധ്യാപകര്‍ നല്ലവരായ നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ നിര്‍ധനനായ ഒരു കുട്ടിക്ക് ഒരു "സ്നേഹവീട് "നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞു എന്നതാണ്.
പഠനരംഗത്തും ,കലാകായിക രംഗത്തും ഇത് ഈ സ്കൂള്‍ മുന്നിട്ടു നില്ക്കുന്നു. ഇന്ന് 5 -ാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ . യു.പി. യില്‍ 764 / 1673 ഉം എച്ച്.എസില്‍ 909 ഉം ഡിവിഷനുകളിലായി വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 56 അധ്യാപകരും 7 അനധ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു. പ്രധാന അധ്യാപികയുടെ അക്ഷീണപരിശ്രമവും സഹകരണവും PTA യുടെ നിസ്വാര്‍ത്ഥ സേവനവും ഈ സ്കൂളിനെ നാള്‍ക്കുനാള്‍ പുരോഗതിയിലേയ്ക്ക് ഉയര്‍ത്തുന്നു. സ്കൂളിന്റെ മധ്യസ്ഥയായ വിമല ഹ്യദയ നാഥയുടെ തണലില്‍ എന്നും ഈ സ്കൂള്‍ മുന്നേറുന്നു.
STUDENTS – POLICE CADET PROJECT 2014-2015
20-11-2013 ബുധനാഴ്ച്ച SPC യുടെ ഉദ്ഘാടനം MLA ശ്രീ.ആര്‍.സെല്‍വരാജ് അവര്‍കള്‍ നിര്‍വ്വഹിച്ചു. 2014-15 -ല്‍ SPC Cadet ന്റെ എണ്ണം 88 ആയി 44 ആണ്‍കുട്ടികളും 44 പെണ്‍ കുട്ടികളും അടങ്ങുന്ന യൂണിറ്റാണ് ഇപ്പോള്‍ നിലവില്‍ ഉളളത്. പാറശ്ശാല CI യുടെ നേതൃത്വത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നടന്നുവരുന്നു. സ്കൂളില്‍ 2 അധ്യാപകര്‍ CPO (Community Police Officer) ആയും പൊഴിയൂര്‍ പോലീസ് സ്റ്റേഷനിലെ 2 പോലീസ് ഉദ്യോഗസ്ഥര്‍ DI ആയും കുട്ടികള്‍ Indoor,Outdoor Manuel നല്കിവരുന്നു. ബുധനാഴ്ച്ച 4. pm to 5.30 pm വരെയും ശനിയാഴ്ച്ച 7 am to 1 pm വരെയും Class കള്‍ നല്‍കുന്നു. ബുധന്‍, ശനി ദിവസങ്ങളില്‍ Cadets -ന് Refreshment നല്‍കുന്നു. Indoor Class കള്‍ Motor Vehicles ,Agriculture,Forest ,Excise ,Police വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ Class ഉം ബോധവല്‍കരണ ക്ലാസും നല്കി വരുന്നു. ഓരോ മാസവും Adversary Committee കൂടാറുണ്ട് . പഞ്ചായത്ത് പ്രസിഡന്റ് ,HM,CI, CPO,DI, Motor Vehicles ,Execs Education Department , Forest Department ,Ward member എന്നിവര്‍ ചേര്‍ന്ന് Adversary Committee കൂടി പ്രവര്‍ത്തനങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
ഭവന സന്ദര്‍ശനം Cadets ന്റെ ഭവനം സന്ദര്‍ശനം നടത്തി പുകയില , മദ്യം എന്നിവ ഉപയോഗിക്കുന്നതിനെതിരെ ബോധവല്‍കരണം. Traffic നിയന്ത്രണം സ്കൂള്‍ പരിസരത്ത് 2 Cadet-നെ വീതം ഓരോ ദിവസവും സ്കൂള്‍ ഗേറ്റിനു മുന്നില്‍ Traffic നിയന്ത്രണത്തിന് duty നല്‍കുന്നു. Polio സംബന്ധിച്ച് തളര്‍ന്നുപോയ മണ്ണടിതോന്നത്തെ അംഗങ്ങള്‍ക്ക് ഒരു ദിവസത്തെ ആഹാരം ,ധനസഹായം എന്നിവ SPC യുടെ നേതൃത്വത്തില്‍ നല്‍കി.കൊച്ചുതുറയില്‍ പ്രായം ചെന്നതും അനാഥരുമായ അമ്മമാരും പാര്‍പ്പിച്ചിട്ടുളള old age home
ല്‍ ഒരു ദിവസത്തെ ആഹാരം നല്കി സഹായിച്ചു.